ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/45hNtIstuvYBFb2u5rNm.png)
അഞ്ചൽ: വീട്ടമ്മയെ പൊതുനിരത്തിൽ തടഞ്ഞു നിർത്തി അപമാനിക്കാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്ത മധ്യവയസ്കന്‍ അറസ്റ്റില്‍. ഏരൂര്‍ നെട്ടയം അനൂപ് മന്ദിരത്തില്‍ അനിരുദ്ധന്‍ (55) ആണ് പിടിയിലായത്.
Advertisment
അസുഖബാധിതയായ ഏരൂര്‍ സ്വദേശിനിയെ അനിരുദ്ധൻ പലപ്പോഴായി ശല്യം ചെയ്തിരുന്നു. ഒരിക്കൽ വീട്ടിനുള്ളില്‍ വച്ചും അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. എതിർത്തുന്നിന്ന വീട്ടമ്മ ഇയാളെ താക്കീത് ചെയ്തിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഏരൂർ കോണത്ത് ജങ്ഷനില്‍ വച്ച് ഇയാള്‍ ഇവരെ പരസ്യമായി കടന്നു പിടിക്കുകയുണ്ടായി. ഇതിനെ എതിര്‍ത്ത വീട്ടമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ചു മര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഏരൂർ എസ്.ഐ ശരത് ലാലിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് അനിരുദ്ധനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us