ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: കിളിമാനൂരിൽ വർക്ക് ഷോപ്പ് ഉടമയെ വീട്ടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ വെള്ളം കുടി ഗാർഡർവിള ലക്ഷ്മി മന്ദിരത്തിൽ അനിൽകുമാർ (42) മരിച്ചത്. രാവിലെ എട്ടരയോടെ വഴിപോക്കർ ആണ് മൃതദേഹം ആദ്യം കാണുന്നത്. കല്ലറ ശ്രേയസ് ജംഗ്ഷനിൽ ആട്ടോ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനിൽകുമാർ.
Advertisment
/sathyam/media/post_attachments/Y1IU1WDXzgBcb5hFKndh.jpg)
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോൾ അനിൽകുമാറിന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടു. തുടർന്ന് മൊബൈലിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ല. കിളിമാനൂർ സ്വദേശിയായിരുന്നു അനിൽകുമാർ. ഭാര്യ: സിബി. രണ്ട് മക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us