/sathyam/media/post_attachments/qLoYoiH1JRU0mxcSamec.jpeg)
കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കൊല്ലം ജില്ലയിൽ ആവേശകരമായ സ്വീകരണം. കൊല്ലം ഡിസിസിയുടെ നേതൃത്വത്തിലാണ് യാത്രക്കായി വന്‍ സന്നാഹമാണ് ഒരുക്കിയത്.
ഇന്നലെ രാവിലെ ശിവഗിരിയില്‍ ശിവഗിരി സന്ദർശനത്തിനുശേഷം രാവിലെ ഏഴരക്കാണ് നാവായിക്കുളത്ത് നിന്ന് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. കെപിസിസി പ്രസിഡന്‍റ് കെസുധാകരന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, എന്‍കെ പ്രേമചന്ദ്രന്‍ എംപി, കെ മുരളീധരന്‍എംപി,കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ടി സിദ്ദിഖ്, സിആര്‍ മഹേഷ് എംഎല്‍എ ,പിസി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് തുടങ്ങി പ്രമുഖ നേതാക്കളടക്കം ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകര്‍ യാത്രയിൽ അണിനിരന്നിരുന്നു. പാരിപ്പള്ളി മുക്കടയിൽ വെച്ച് കൊല്ലം ഡിസിസി ഔദ്യോഗികമായി ജില്ലയിലേക്ക് ജാഥയെ സ്വാഗതം ചെയ്തു.
വഴിയരികിൽ കാത്തുനിന്നവരോടും സംവദിച്ചായിരുന്നു രാഹുലിന്റെ ജാഥ. വാദ്യമേളങ്ങളും വിവിധ കലാപരിപാടികളും ജാഥയ്ക്ക് കൊഴുപ്പേകി.തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി രാഹുൽഗാന്ധി ചാത്തന്നൂരിൽ വച്ച് ആശയസംവാദം നടത്തി. ഇന്നലെ വൈകുന്നേരം ചാത്തന്നൂരിൽ നിന്നും പുനരാരംഭിച്ച ജാഥ ഇന്ന് പള്ളിമുക്കിൽ പൊതുയോഗത്തോടെ ജാഥ സമാപിക്കും. ജോഡോ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ സമാന്തരമായി ജാഥ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിട്ടെ ചെരിപ്പിടുകയുള്ളുവെന്ന ശപഥവുമായി യുവാവ്. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശർമയാണ് നടക്കുമോ എന്നുപോലും ഉറപ്പില്ലാത്ത ശപഥമെടുത്തിരിക്കുന്നത്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ദിനേശ് ശർമ ചെരിപ്പിടാതെ നടക്കുന്നുണ്ട്. ഭാരത് യാത്രയുടെ ഉദ്ഘാടന ദിവസം മുതലെ ദിനേശ് ശർമ ശ്രദ്ധേകേന്ദ്രമാണ്. രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് യാത്രയിൽ ഇയാൾ പങ്കെടുക്കുന്നത്. ത്രിവർണ നിറമുള്ള രാഹുലിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രമാണ് ദിനേശ് ധരിക്കുന്നത്. ദേശീയ മാധ്യമങ്ങളടക്കം ദിനേശ് ശർമയുടെ വാർത്ത നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us