ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. പതിനഞ്ചോളം വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഏതാനും കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു.
Advertisment
എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് സ്ലാബിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്.