New Update
/sathyam/media/post_attachments/5woofwfkcWA4XCIe2w1b.jpeg)
കൊല്ലം: അഞ്ചലിൽ നിരവധി മോഷണ കേസുകളിലെ പ്രതി അഞ്ചല്‍ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണ്ഡപത്തില്‍ കടവ് കുറ്റിയാമത്ത് ഷിജു ജോര്‍ജ് (25) ആണ് പിടിയിലായത്. അഞ്ചല്‍, ഏരൂര്‍, ഏനാത്ത്, അടൂര്‍, പത്തനംതിട്ട സ്റ്റേഷനുകളിലെ പത്തോളം മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായത്.
Advertisment
അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള റബ്ബര്‍ഷീറ്റ് മോഷണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വീടുകളുടെ പുറത്തും മറ്റും ഇട്ടിരിക്കുന്ന റബ്ബര്‍ ഷീറ്റുകള്‍ രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ വന്ന് മോഷ്ടിച്ചു കടക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us