ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/v9ec9IyiTO5dNDvSqvFh.jpeg)
കൊല്ലം: ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
യുവതിയ്ക്ക് നേരെ ഗാർഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരൻ ചടയമംഗലം പോലീസിന് പരാതി നൽകി.
Advertisment
ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുണ്ട്. മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഐശ്വര്യ ഉണ്ണിത്താന്റെ സഹോദരൻ ഗാർഹിക പീഡനം ആരോപിച്ച് ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us