ആറുമാസമായി അപകടക്കെണിയൊരുക്കി റോഡിൽ കുഴികൾ ; ഓടയ്ക്കാലിയിലൂടെയുള്ള യാത്ര അതീവദുഷ്കരം

author-image
ജൂലി
Updated On
New Update

publive-image

കുറുപ്പംപടി: സംസ്ഥാനത്തെ ഏറ്റവും വാഹനഗതാഗതത്തിരക്കേറിയ ആലുവ - മൂന്നാർ റോഡിലെ പ്രധാന ജംഗ്‌ഷനുകളിലൊന്നായ ഓടയ്ക്കാലിയിൽ ബിഎംബിസി നിലവാരമുള്ള റോഡ് കിലോമീറ്ററുകളോളം തകർന്നു തരിപ്പണമായിക്കിടക്കാൻ തുടങ്ങിയിട്ട് ആറുമാസക്കാലമാകുന്നു. കൊച്ചിയിൽനിന്നും മൂന്നാറടക്കമുള്ള കിഴക്കൻ മലയോരങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള പ്രധാനപാതയാണിത്. കുറുപ്പംപടി ടൗൺ മുതൽ പലയിടങ്ങളിലും റോഡിന്റെ ഗതി ഇതുതന്നെയാണ്.

Advertisment

ഓടയ്ക്കാലി സുഗന്ധ തൈല സസ്യഗവേഷണ കേന്ദ്രത്തിനു സമീപം വൻഗർത്തങ്ങളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ആറുമാസമായി ഈ അവസ്ഥ തുടരുകയാണ്. നാട്ടുകാരുടെ പരാതികളും പ്രതിഷേധവും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. ആദ്യഘട്ടത്തിൽ അങ്ങിങ്ങായി പേരിന് കുഴിയടച്ചു പോയവർ പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. കുഴിയടക്കുന്നതിന് വേണ്ടി ഒരു മാസം മുമ്പ് ഇറക്കിയ മെറ്റലുകൾ റോഡ് സൈഡിൽ അപകടകരമായ വിധത്തിൽ കൂട്ടിയിട്ടിരിക്കുന്നു.

publive-image

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 12.26 കോടി രൂപ റോഡ് പുനർ നിർമ്മാണത്തിന് അനുവദിച്ചു വെങ്കിലും 11 മാസം പിന്നിട്ടിട്ടും ഇതുവരെ പുനർനിർമാണം പൂർത്തിയാക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Advertisment