മ​ഞ്ചേ​രി: 70 ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ലോ​ട്ട​റി ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ണ്ണാ​ര്‍ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ തി​രു​വി​ഴാം​കു​ന്ന് പാ​റ​പ്പു​റം പൂ​ള​മ​ണ്ണ വീ​ട്ടി​ല്‍ മു​ജീ​ബ് (46), പു​ല്‍പ​റ്റ പൂ​ക്കൊ​ള​ത്തൂ​ര്‍ കു​ന്നി​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ഭാ​ക​ര​ന്‍ (44) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി പൂ​വി​ല്‍പ്പെ​ട്ടി വീ​ട്ടി​ല്‍ അ​ല​വി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം.
ആ​ഗ​സ്റ്റ് 19ന് ​ന​റു​ക്കെ​ടു​ത്ത നി​ര്‍മ​ല്‍ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ടി​ക്ക​റ്റാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് ഒ​രു മാ​സ​മാ​യി​ട്ടും പ​ണം കൈ​പ്പ​റ്റാ​ന്‍ അ​ല​വി സ​മ​ര്‍പ്പി​ച്ചി​രു​ന്നി​ല്ല. സ​ര്‍ക്കാ​ര്‍ നി​കു​തി ക​ഴി​ച്ച് 43 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, പാ​ല​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘം ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​ന സ​മീ​പി​ച്ച് ടി​ക്ക​റ്റി​ന് 45 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തു. പ​ണം കൈ​പ്പ​റ്റാ​ന്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ ക​ച്ചേ​രി​പ്പ​ടി​യി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് അ​ല​വി​യു​ടെ മ​ക​ന്‍ ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യെ​ത്തി​യ​പ്പോ​ള്‍ കാ​റി​ലെ​ത്തി​യ എ​ട്ടം​ഗ സം​ഘം ഇ​ദ്ദേ​ഹ​ത്തി​ല്‍നി​ന്ന് ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നെ​ന്നാ​ണ് പ​രാ​തി.
ഇ​ട​നി​ല​ക്കാ​രാ​യ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റ് ആ​റു​പേ​ര്‍ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി. കേ​സ് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ടി​ക്ക​റ്റി​ൽ സ​മ്മാ​നം ന​ൽ​കാ​തി​രി​ക്കാ​ന്‍ ലോ​ട്ട​റി വ​കു​പ്പി​ന് പൊ​ലീ​സ് നി​ര്‍ദേ​ശം ന​ല്‍കി. സി.​ഐ റി​യാ​സ് ചാ​ക്കീ​രി, എ​സ്.​ഐ കെ. ​ഷാ​ഹു​ല്‍, സി.​പി.​ഒ​മാ​രാ​യ ഹ​രി​ലാ​ല്‍, മു​ഹ​മ്മ​ദ് സ​ലീം, ബോ​സ്, അ​ബ്ദു​ല്ല ബാ​ബു, ദി​നേ​ശ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.