കായംകുളത്ത് നായ്ക്കൂട്ടം രണ്ട് ആടിനെയും 15ഓളം കോഴികളെ കടിച്ചുകൊന്നു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കായംകുളത്ത് നായ്ക്കൂട്ട ആക്രമണം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് കൊല്ലാകുറ്റി പടീറ്റതില്‍ ഷൗക്കത്തിന്റെ വീട്ടിലെ ആടുകളെയും കോഴികളെയുമാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്.

Advertisment

ഇന്ന് വൈകീട്ട് മൂന്നിനാണ് സംഭവം. രണ്ട് ആടിനെയും 15ഓളം കോഴികളെയുമാണ് കടിച്ചുകൊന്നത്. നൈലോണ്‍ വലകള്‍ ചാടിക്കടന്നാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് സമീപത്തെ പള്ളിയില്‍ വന്നവര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ കടന്നുകളഞ്ഞു.

Advertisment