അയച്ച സന്ദേശങ്ങൾ ഇനി എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ന്യൂഡൽഹി: അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവിൽ അയച്ച സന്ദേശത്തിൽ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ മെസേജ് ഡീലിറ്റ് ചെയ്ത് പുതിയത് അയക്കാനാണ് സംവിധാനം ഉള്ളത്. എന്നാൽ, ഇതിന് പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാൻ ഉപയോക്താവിന് അവസരം നൽകുന്ന ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. നിലവിൽ വാട്സ്ആപ്പ് ഫീച്ചർ വികസിപ്പിച്ച് വരികയാണ്. വൈകാതെ തന്നെ പുതിയ ഫീച്ചറായി ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫീച്ചർ അവതരിപ്പിക്കുന്നതിന് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ വേർഷനിൽ ഇത് ലഭ്യമാക്കും.

Advertisment

നിലവിൽ ഇത് എങ്ങനെയാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എഡിറ്റഡ് എന്ന ഓപ്ഷൻ നൽകി ഫീച്ചർ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. തുടക്കത്തിൽ സന്ദേശം അയച്ചു കഴിഞ്ഞാൽ കുറച്ചുസമയത്തേയ്ക്ക് മാത്രമായിരിക്കാം ഉപയോക്താവിന് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Advertisment