തിരുവനന്തപുരം: അഭിഭാഷകനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തുടങ്ങിയ അഭിഭാഷകരുടെ സമരം വിജയിച്ചു. ആരോപണവിധേയരായ പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഗോപകുമാർ സി ഐ, അലോഷ്യസ് എസ് ഐ, ശ്രീകുമാർ, പ്രമോദ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കൊല്ലം ബാർ അസോസിയേഷൻ അംഗം അഡ്വ. എസ് ജയകുമാറിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി.
പൊലീസുകാർക്കെതിരെ ഇത് വരെയും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിച്ചിരുന്നു. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ബഹിഷ്കരണം. പനമ്ബിൽ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കോടതിയിലും മറ്റ്
കോടതികളിലേക്കും ബാധിച്ചിരുന്നു. ആരോപണവിധേയരായ ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേരെ സ്റ്റേഷനിൽ നിന്ന് മാറ്റിയെങ്കിലും സസ്പെൻഡ് ചെയ്യണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.
അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിച്ചിരുന്നു. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ബഹിഷ്കരണം. കഴിഞ്ഞ അഞ്ചിന് അഭിഭാഷകനായ പനമ്ബിൽ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം കോടതിയിൽ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചിരുന്നു. ആരോപണവിധേയരായ ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേരെ സ്റ്റേഷനിൽ നിന്ന് മാറ്റിയെങ്കിലും സസ്പെൻഡ് ചെയ്യണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം