ആണ്ടൂര്‍ ദേശീയവായനശാലയുടെ ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള കവിതാ പൂരണ മത്സരം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ആണ്ടൂര്‍ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ആര്‍ക്കും പങ്കെടുക്കാവുന്ന `കവിതാ പൂരണ മത്സരം 'സംഘടിപ്പിക്കുന്നു. ആകെ എട്ടു വരിയില്‍ അവസാനിക്കുന്ന ചെറുകവിതയുടെ ആദ്യത്തെയും അവസാനത്തെയും രണ്ടു വരികള്‍ വീതം ലഭ്യമാക്കും. ഇടയ്ക്കുള്ള ബാക്കി നാലു വരികള്‍ കവിതയുടെ ആസ്വാദ്യത ചോര്‍ന്നു പോകാതെ മനോധര്‍മ്മമനുസരിച്ച് സമസ്യ പൂര്‍ത്തിയാക്കി മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലെെനായോ ഒക്ടോബര്‍ രണ്ടിനകം ലെെബ്രറിയില്‍ സമര്‍പ്പിക്കാവുന്നതാണ്.

Advertisment

ഏറ്റവും യോജ്യമായി ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുക്കുന്നതിന് സമ്മാനം ലഭിക്കും. മറ്റുള്ളവയില്‍ യോഗ്യമായവ ഓണ്‍ലെെനില്‍ പ്രസിദ്ധീകരിക്കും. സമസ്യകള്‍ അയക്കുന്നവര്‍ സെക്രട്ടറിയുടെ 9562114630 എന്ന വാര്‍ട്സാപ്പ് നമ്പറില്‍ അയക്കേണ്ടതാണ്‌. കവിതയുടെ ആദ്യത്തെയും അവസാനത്തെയും ഈരണ്ടു വരികള്‍ വായനശാലയുടെ ഫേസ്ബുക്ക് പേജിലും വാര്‍ട്സാപ്പ് ഗ്രൂപ്പിലും പ്രസിദ്ധീകരിക്കും. ആവശ്യപ്പെടുന്നവര്‍ക്ക് പ്രത്യേകം അയച്ചുകൊടുക്കുന്നതുമാണ്.

Advertisment