/sathyam/media/post_attachments/Ol8lmarCApjvZYePWSjt.jpeg)
പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാ തല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാൺ ഇടുന്നത് ലക്ഷ്യമാക്കി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "യോദ്ധാവ് .
ലഹരി പദാർത്ഥങ്ങളുടെ വില്പന, ഉപയോഗം എന്നിവ ശ്രദ്ധയിൽ പെട്ടാൽ യോദ്ധാവിന്റെ നമ്പറായ 9995966666 എന്നതിലേക്ക് വാട്സ് ആപ്പ് ചെയ്യാവുന്നതാണ്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും ആന്റി നർക്കോട്ടിക് ക്ലബ്ബ് രൂപവത്ക്കരിച്ചു കൊണ്ടാണ് ഈ പദ്ധതിയുടെ പ്രവർത്തനം. സ്കൂൾ / കോളേജ് പ്രധാന അദ്ധ്യാപകൻ/പ്രിൻസിപ്പാൾ ചെയർമാനും പിടിഎ പ്രസിഡന്റ് വൈസ് ചെയർമാനും സമർത്ഥനായ ഒരു അദ്ധ്യാപകൻ കോർഡിനേറ്റർ അഥവാ യോദ്ധാവായും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ കൺവീനറും പിടിഎ മെമ്പർമാരും മാതൃക ആക്കാവുന്ന നാല് വിദ്യാർത്ഥികളും ഉപ്പെടുന്നതാണ് ആന്റി നാർകോട്ടിക് ക്ലബ്ബ് .
ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിലേയും കോളേജുകളിലേയും എ എൻ സി അംഗങ്ങളും , വിദ്യാർത്ഥികളും മറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബുകളിലെ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന്റെ ജില്ലാ തല ഔപചാരിക ഉദ്ഘാടനം പാലക്കാട് ജില്ലാ പോലീസ് മേധാവി .ആർ. വിശ്വനാഥ് ഐപിഎസ് നിർവഹിച്ചു. ടൗൺ സൗത്ത് എസ് എച്ച് ഒ . ടി. ഷിജു എബ്രഹാം സ്വാഗതം പറഞ്ഞു.
പാലക്കാട് ഡിവൈഎസ്പി . വി.കെ. രാജു അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ ജില്ലാ ജനമൈത്രി നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യുമായ .എം. അനിൽകുമാർ , സിവിൽ എക്സൈസ് ഓഫീസർ.ആർ.രമേഷ് എന്നിവർ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. സബ്ബ് ഇൻസ്പെക്ടർമാരായ വി. ഹേമലത, അജാ സുദ്ദീൻ .എം., സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് .സി. ബാലൻ , പ്രൈം കോളേജ് പ്രിൻസിപ്പാൾ ഡോ: ഗൗരിശങ്കർ , കണ്ണാടി എച്ച് എസ് എസ് പ്രിൻസിപ്പാൾ . ജീജ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസറായ. കെ.സുധീർ ചടങ്ങിൽ നന്ദി പറഞ്ഞു. നൂറണി ഗ്രാമ സമുദായം ഓഡിറ്റർ കെ.വി. വാസുദേവൻ, എസ് ഐ. സുരേഷ്, ബീറ്റ് ഓഫീസർ സുമതിക്കുട്ടി അമ്മ, സൗത്ത് പോലീസ് സേനാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us