"തൊഴിലന്വേഷകരെ തൊഴിലുടമകളാക്കുക": സ്വാശ്രയ തയ്യൽ പരിശീലനം മൂന്നാം ബാച്ചിന് പി സി ഡബ്ലിയു എഫ് സൗദി കമ്മിറ്റി ഫണ്ട് കൈമാറി

New Update

publive-image

പൊന്നാനി: "തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളാക്കുക" എന്ന ലക്ഷ്യത്തോടെ പി സി ഡബ്ല്യു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) നടത്തിക്കൊണ്ടിരിക്കുന്ന സ്വാശ്രയ തൊഴിൽ പരിശീലന സംരംഭത്തിന് സൗദി നാഷ്ണൽ കമ്മിറ്റി സാമ്പത്തിക പിന്തുണ കൈമാറി. സ്വാശ്രയ വനിതാ ടൈലറിംഗ് പരിശീലനത്തിന്റെ മൂന്നാം ബാച്ചിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 21 വനിതകൾക്ക് സൗജന്യമായി തയ്യൽ പഠിപ്പിക്കാനുളളതാണ് പി സി ഡബ്ലിയു എഫ് സൗദി നാഷ്ണൽ കമ്മിറ്റിയുടെ ഫണ്ട്.

Advertisment

പൊന്നാനി പളളപ്രം ഹൈവേയിലെ മലബാർ ഓഡിറ്റോറിയത്തിൽ ഇയ്യിടെ നടന്ന പി സി ഡബ്ള്യു എഫ് പരിപാടിയിൽ വെച്ചാണ് ധനസഹായം നൽകിയത്. പി സി ഡബ്ലിയു എഫ് സൗദി നാഷ്ണൽ കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് ദിലാറ, ജനറൽ സെക്രട്ടറി അൻവർ സാദിഖ് എന്നിവർ ചേർന്ന് കൈമാറിയ ഫണ്ട് സ്വാശ്രയ തൊഴിൽ സംരംഭം സമിതി ചെയർപേഴ്സൺ ടി മുനീറ ഏറ്റുവാങ്ങി.

പി സി ഡബ്ള്യു എഫ്‌ താലൂക്ക് അദ്ധ്യക്ഷൻ സി എസ് പൊന്നാനി, നേതാക്കളായ പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ, സുബൈർ ടി വി, അബ്ദുല്ലതീഫ് കളക്കര. എൻ പി അഷ്റഫ് നൈതല്ലൂർ, ശമീർ നൈതല്ലൂർ, അഷ്റഫ് ചെറുവത്തൂർ (സൗദി) തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സ്വാശ്രയ നടത്തിവരുന്ന നിർധന വനിതകൾക്കായുള്ള സൗജന്യ തയ്യൽ പരിശീലന കോഴ്‌സിന്റെ മൂന്നാം ബാച്ച് ഒക്ടോബറിലാണ് ആരംഭിക്കുന്നത്.

Advertisment