10
Saturday June 2023
കേരളം

പുതിയ മാറ്റത്തിനൊരുങ്ങി മത്സഫെഡ്; ഇനി മുതൽ മത്സ്യവിൽപ്പനയെക്കുറിച്ച് പരാതിയുണ്ടങ്കിൽ ഫിഷറീസ് കോൾ സെന്ററിൽ അറിയിക്കാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 23, 2022

തിരുവനന്തപുരം: പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്‌ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക.

മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെ നിന്നു വിവരങ്ങൾ അറിയാം. 0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾ സെന്റർ നമ്പർ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്ററിന്റെ പ്രധാന പ്രത്യേകത.

പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്‌ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോൾ സെന്ററിൽ കൂടുതലും എത്തുന്നത്. അക്വാകൾച്ചർ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകൾ, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്‌സിഡി വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ചും നിരവധി കോളുകൾ എത്തുന്നുണ്ട്.

2021 ജൂലൈയിലാണ് ഫിഷറീസ് കോൾ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കോൾ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. വിശദമായ വിവരങ്ങൾ മറുപടിയായി നൽകേണ്ട അവസരങ്ങളിൽ അവ ഇ-മെയിൽ വഴി നൽകുന്നതിനും ഇവിടെ സൗകര്യമുണ്ട്.

More News

കൊച്ചി; ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സബന്ധനം പാടില്ല. അതേസമയം,മദ്ധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നാളെയും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. […]

ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ∙ പാൽപ്പാട  നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്. ∙ പഴത്തൊലി നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് […]

പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]

മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]

ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ  യുപിഐ  പിൻ സെറ്റ് ചെയ്ത്,  പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം  രാജ്യത്ത്  99.9% പേർക്കും […]

കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം  അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന്  മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്.  52% […]

ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]

error: Content is protected !!