/sathyam/media/post_attachments/5NBrxzCCABYYm6O2KKOJ.jpeg)
തിരുവനന്തപുരം: ഇന്ന് കെഎസ്ആർടിസി സർവ്വീസ് നടത്തിയ 2439 ബസുകളിൽ 70 ബസുകൾ കല്ലേറിൽ തകർന്നു. സൗത്ത് സോണിൽ 1288, സെൻട്രൽ സോണിൽ 781, നോർത്ത് സോണിൽ 370 എന്നിങ്ങനെയാണ് ബസുകൾ സർവ്വീസ് നടത്തിയത്. അതിൽ സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്. കൈല്ലേറിൽ 11 പേർക്കും പരിക്കേറ്റു. സൗത്ത് സോണിൽ 3 ഡ്രൈവർ 2 കണ്ടക്ടർ, സെൻട്രൽ സോണിൽ 3 ഡ്രൈവർ, ഒരു യാത്രക്കാരി നോർത്ത് സോണിൽ 2 ഡ്രൈവർമാക്കുമാണ് പരിക്കേറ്റത്.
നാ​ശ​ന​ഷ്ടം 50 ല​​ക്ഷം രൂപയിൽ കൂ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഹൈക്കോടതിയുടെ ഉത്തരവിൻപ്രകാരം പൊതുഗതാഗതം തടസ്സപ്പെടാതിരിക്കുവാൻ ഈ സാഹചര്യത്തിലും സർവ്വീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സി പ്രതിജ്ഞാബദ്ധമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us