ഡി വൈ എഫ് ഐ "ഹൃദയപൂർവം - പൊതിച്ചോർ" ക്യാമ്പയിൻ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കണയന്നൂർ(ചോറ്റാനിക്കര) :- ഡി വൈ എഫ് ഐ കണയന്നൂർ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കുമായി പൊതിച്ചോർ വിതരണം ചെയ്തു.ക്യാമ്പയിന്റെ ഫ്ളാഗ് ഓഫ് സി പി ഐ ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി സ. ജി ജയരാജ് നിർവഹിച്ചു.സ. രണദേവ് അധ്യക്ഷത വഹിച്ചു.

Advertisment

സഖാക്കൾ കെ ഹരികൃഷ്ണൻ,എം ഡി കുഞ്ചറിയ, കെ എൻ സുരേഷ് ,സൈലസ് സണ്ണി തുടങ്ങിയവർ സംസാരിച്ചു.വിവിധ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച 1165 ഓളം പൊതികളാണ് വിതരണം ചെയ്തത്.തുടർച്ചയായി എട്ടാം തവണ യാണ് ഡി വൈ എഫ് ഐകണയന്നൂർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Advertisment