04
Tuesday October 2022
കേരളം

മാർമലയിൽ ഒരുങ്ങുന്നത് വൻ വികസന പദ്ധതി: വൈദ്യുത പദ്ധതിക്ക് 70.18 കോടിയും ടൂറിസത്തിന് 80 ലക്ഷവും അടങ്കൽ-സെബാസ്റ്റ്യൻ കുളത്തുങ്കൽ -എം.എൽ.എ.

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, September 23, 2022

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയി മാർമലയിൽ നടപ്പാക്കുന്നത് 70-ൽ പരം കോടിയുടെ ചെറുകിട വൈദ്യുത ഉല്പാദന പദ്ധതിയാണെന്ന് അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുടങ്ങിക്കിടന്ന പദ്ധതിയെ കഴിഞ്ഞ ഒരു വർഷത്തെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുനരുജ്ജീവിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തടസ്സങ്ങളാണ് പദ്ധതി വൈകിപ്പിച്ചത്. സർവ്വേയിൽ ഉൾപ്പെട്ട ഭൂ ഉടമകൾക്ക് ഭൂമിയിൽ ഒന്നും ചെയ്യുവാൻ കഴിതെയും വന്നു. ഒരു വർഷം മുന്നേ ഭൂമി ഏറ്റെടുക്കലിനായുള്ള 4 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവ്വേ നടത്തി അതിർത്തിയും തീരുമാനിച്ച ശേഷമാണ് ഇപ്പോൾ 11 (1) നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ആവശ്യമായ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടും ലഭ്യമാക്കി. ഇതേ തുടർന്ന് വൈദ്യുതി, റവന്യൂ വകുപ്പുമന്ത്രിമാരും ജില്ലാ കളക്ടറുമായി ചർച്ച നടത്തിയതിൻ്റെ ഫലമായാണ് ഇപ്പോൾ സ്ഥലം ഏറ്റെടുക്കലിനായുള്ള രണ്ടാം ഘട്ട വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഉടമകൾ പദ്ധതിക്കായി പൂർണ്ണ പിന്തുണ അറിയിച്ചു കഴിഞ്ഞു.

നാല് മാസത്തിനകം മൂന്നാം ഘട്ട 19 (1) വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത ഭൂമി വൈദ്യുത ബോർഡിന് കൈമാറുന്നതോടെ പദ്ധതിയ്ക്കായുള്ള ടെൻഡർ വിളിച്ച് നിർമ്മാണം ആരംഭിക്കുന്നതിതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ വൈദ്യുതി പ്രൊജക്ട്‌ ഇംപ്ലിമെൻ്റഷൻ വിഭാഗവും ഡിസൈൻ വിഭാഗവും തയ്യാറാക്കി വരികയാണ്.

നിലവിലുള്ള എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നാൽ ആവശ്യമായ അധിക തുകയും ലഭ്യമാക്കും .മൂന്ന് വർഷം കൊണ്ട് ഇവിടെ നിന്നും വൈദ്യുതി ഉല്പാദനം ലക്ഷ്യമിടുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി പ്രൊജക്ട് ഓഫീസും ആരംഭിച്ചു.

ഇതോടൊപ്പം മാർമല ടൂറിസം വികസന പദ്ധതി കൂടി നടപ്പാക്കുന്നതിനായുള്ള 80 ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് വേണ്ടി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. മാർമലവെള്ളച്ചാട്ടവും പ്രകൃതിസൗന്ദര്യവും കാണാനെത്തുന്നവർക്കായുള്ള പ്രാഥമിക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഇരിപ്പിട, വിശ്രമ സജ്ജീകരണങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം പദ്ധതിക്കായുള്ള വർക്കിംഗ് ഗ്രൂപ്പിൻ്റെ പരിഗണനയ്ക്കും അനുമതിക്കും ശേഷം ഇതും വൈദ്യുത പദ്ധതിയോടൊപ്പം നടപ്പാക്കുമെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ പറഞ്ഞു.

More News

  ദി ഫണ്ടമെന്റം പാർട്ണർഷിപ്പിന്റെ നേതൃത്വത്തിൽ സീരീസ് ബി1 ഫണ്ടിംഗ് റൗണ്ടിൽ കുക്കു എഫ്എം 21.8 മില്യൺ ഡോളർ സമാഹരിച്ചു. അടുത്തിടെ ആരംഭിച്ച രണ്ടാമത്തെ ഫണ്ടിൽ നിന്നുള്ള ഫണ്ടമെന്റത്തിന്റെ ആദ്യ നിക്ഷേപമാണ് കുക്കു എഫ്എം രേഖപ്പെടുത്തുന്നത്. പുതിയ നിക്ഷേപകരായ Fundamentum, Paramark എന്നിവയ്‌ക്കൊപ്പം നിലവിലുള്ള നിക്ഷേപകരായ KRAFTON, Inc, 3one4 Capital, Vertex, Verlinvest, FounderBank Capital എന്നിവയും ഈ റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. കുക്കു എഫ്‌എമ്മിന്റെ ഈ വർഷത്തെ രണ്ടാമത്തെ ധനസമാഹരണമാണിത്. വർഷാരംഭത്തിൽ KRAFTON, Inc. നയിച്ച്, […]

കുവൈറ്റ് സിറ്റി: കലാ സംസ്‌കാരിക പരിപാടികളോടൊപ്പം കായിക രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് തളിപ്പറമ്പ് കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് ഫഹാഹീൽ സൂഖ്സബാ ഗ്രൗണ്ടിൽ വൈകിട്ട് ആറു മുതൽ സംഘടിപ്പിക്കുന്നു. കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അയൂബ് ഗാന്ധിയുടെ പേരിലാണ് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കുവൈറ്റിലെ അറിയപ്പെടുന്ന 16 ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് പ്രവാസികൾക്കടക്കം ആവേശമായ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സൽമാൻ കുറ്റിക്കോടാണ്. ഒപ്പം […]

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചി ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നുകൊണ്ട് D2C ഫൂട്ട്പ്രിന്റ് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഒല എക്സ്പീരിയൻസ് സെന്റർ EV പ്രേമികൾക്ക് ഒലയുടെ EV സാങ്കേതികവിദ്യ അനുഭവിക്കാനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സഹായകമാകും. ഉപഭോക്താക്കൾക്ക് S1, S 1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പര്ച്ചേസിനുള്ള സഹായം തേടാനും ഓല […]

ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ […]

ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം […]

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ […]

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബുധനാഴ്ച്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം. കോടിയേരി ബാലകൃഷ്ണന് […]

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്തു നിന്നും അരുണിന്‍റെ ബൈക്ക് കണ്ടെത്തി. ഇതിന് പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സംഭവത്തിൽ, അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് നടപടികൾക്ക് […]

കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഒന്നരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന വിവിധ ആൽക്കഹോൾ ബ്രാൻഡുകളുടെ 23,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് പരാജയപ്പെടുത്തി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് ഇത് എത്തിച്ചത്. കണ്ടെയ്‌നറുകള്‍ വഴി കടത്താനായിരുന്നു ശ്രമം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

error: Content is protected !!