/sathyam/media/post_attachments/9IfE7MYYKDYUkCoYlY1U.jpeg)
കൊല്ലം: വെളിയത്ത് നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. വെളിയം വെസ്റ്റ് മൃഗാശുപത്രി ജങ്ഷനിൽ സ്റ്റേഷനറി കട നടത്തിവരുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധൻ (58) നെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്.
അനിരുദ്ധന്റെ കടയുടെ സമീപത്തായുള്ള സ്വകാര്യവ്യക്തിയുടെ കൃഷിഫാമിലാണ്
നേപ്പാളി സ്ത്രീയും ഭർത്തവും ജോലി ചെയ്ത് വരുന്നത്. അനിരുദ്ധന്റെ കടയിൽ നിന്നുമാണ് ഇവർ സാധനങ്ങൾ വാങ്ങിയിരുന്നത്. സ്ഥിരമായി കടയിൽ സാധനം വാങ്ങാനെത്തുന്ന ഈ സ്ത്രീയെ ഇയാൾ കഴിഞ്ഞ മാസം 24 നും ഈ മാസം 4 നും അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പാെലീസ് അനിരുദ്ധനെ അറസ്റ്റ് ചെയ്യുകയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. പൂയപ്പള്ളി എസ്.എച്ച്. ഒ.ബിജു, എസ്.ഐ. അഭിലാഷ്, എ .എസ്. ഐ അഭിലാഷ്, എ. എസ് .ഐ ചന്ദ്രകുമാർ, സി. പി. ഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന പാെലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us