/sathyam/media/post_attachments/k7nA2bOvitUDuxOKetjC.jpg)
പൊന്നാനി: " സ്ത്രീത്വം സമത്വം നിർഭയത്വം " എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31 ജനുവരി 1 (ശനി, ഞായർ) തീയ്യതികളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ എട്ടാം വാര്‍ഷിക സമ്മേളനവും, പത്താം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും അരങ്ങേറും. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കുന്ന ഒ കെ ഉമ്മർ നഗറിൽ വെച്ചായിരിക്കും വാർഷികവും വിവാഹ പരിപാടിയും.
പരിപാടികൾ വിജയിപ്പിക്കുന്നതിനായി 201 അംഗ സ്വാഗത സംഘം രൂപവൽക്കരിച്ചു. ചടങ്ങ് ഉദ്ഘാടനവും, ലോഗോ പ്രകാശനവും മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണവും സ്വാഗത സംഘം ഭാരവാഹി പ്രഖ്യാപനവും നടത്തി. ടി മുനീറ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/qa2pxWJT2JRgjLnl3lQB.jpg)
സ്വാഗത സംഘം പ്രധാന ഭാരവാഹികളായി ലത ടീച്ചർ മാറഞ്ചേരി (ചെയർപേഴ്സൺ), ടി മുനീറ (ജനറൽ കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. 2022 - 25 വർഷത്തേക്കുളള വനിതാ അംഗത്വ വിതരണ കാംപയിൻ ഉദ്ഘാടനം പി കോയക്കുട്ടി മാസ്റ്റർ, കാലടി ഗ്രാമ പഞ്ചായത്ത് കൗൺസിലർ ബൽഖീസിന് അംഗത്വം നല്‍കി തുടക്കം കുറിച്ചു.
വിവാഹ ഡ്രസ്സുകൾ ഉൾപ്പെടെയുളള വസ്ത്രങ്ങളുടെ സമാഹരണവും വിതരണവും ലക്ഷ്യമിടുന്ന സ്വാശ്രയ ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം സി കെ മുഹമ്മദ് ഹാജി ബിയ്യം നിർവ്വഹിച്ചു. ആരിഫ മാറഞ്ചേരി, സബീന ബാബു എന്നിവരിൽ നിന്നു വിവാഹ വസ്ത്രം സ്വീകരിച്ചായിരുന്നു ഉദ്‌ഘാടനം.
/sathyam/media/post_attachments/bpxmkLjkWsDEn9RbxaF0.jpg)
.സമ്മേളന ശീർഷകം ക്ഷണിച്ച് കൊണ്ട് നടത്തിയ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ഉചിതമായ ശീർഷകം അയച്ചു തന്ന സി സുമയ്യ നരിപ്പറമ്പിനെ വിജയിയായി ജൂറി അംഗം ഷാജി ഹനീഫ് പ്രഖ്യാപിച്ചു. ബീക്കുട്ടി ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ശാരദ ടീച്ചർ എന്നിവർ സംബന്ധിച്ചു.
സി വി മുഹമ്മദ് നവാസ്, ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട്, മുസ്തഫ കാടഞ്ചേരി, അഷ്റഫ് മച്ചിങ്ങൽ, മാലതി വട്ടം കുളം തുടങ്ങിയവർ സംസാരിച്ചു. റഹിയാനത്ത് ഒ കെ സ്വാഗതവും, ലത ടീച്ചർ നന്ദിയും പറഞ്ഞു.