Advertisment

അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക ; ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പസ് കാരവന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം : അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ്‌ ജസീം സുൽത്താൻ നയിക്കുന്ന ക്യാമ്പസ്‌ കാരവനിന് തുടക്കമായി. ഇന്നലെ രാവിലെ 9 മണിക്ക് നസ്ര ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്‌ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിവിധ സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ജസീം സുൽത്താന് ഹാരോർപ്പണം ചെയ്തു

ക്യാമ്പസ്‌ കാരവന്റെ ആദ്യ ദിനത്തിൽ ഗവണ്മെന്റ് കോളേജ് മലപ്പുറം, പിടിഎം ഗവണ്മെന്റ് കോളേജ് പെരിന്തൽമണ്ണ , അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം, പോളിടെക്‌നിക് കോളേജ് അങ്ങാടിപ്പുറം എന്നീ കോളേജുകൾ സന്ദർശിച്ചു. പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥികൾ സംഘർഷമുണ്ടാക്കുകയും ഫ്രറ്റേണിറ്റി പ്രവർത്തകർക്കുമേൽ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. അതെല്ലാം മറികടന്ന് കാരവൻ തുടർന്നു.

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി , ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ , മണ്ഡലം പാർട്ടി പ്രസിഡൻ്റ് അനീസ് എടയൂർ,മണ്ഡലം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സെക്രട്ടറി ബരീറ എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ 26,27,28 തിയ്യതികളിൽ നടക്കുന്ന ജില്ല ക്യാമ്പസ്‌ കാരവനിൽ ജില്ല പ്രസിഡന്റ്‌ ജസീം സുൽത്താന് പുറമെ മലപ്പുറം ജില്ല ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, ഷമീമ സക്കീർ, ജില്ല സെക്രട്ടറി ഷാരൂൺ അഹമദ്, അജ്മൽ കോഡൂർ, അജ്മൽ തോട്ടോളി, മർസൂക് കെ ടി എന്നിവർ സ്ഥിരംഗങ്ങളാണ് കാമ്പസ് കാരവനിൽ വിവിധ ഇടങ്ങളിൽ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സൈദ് ഉമർ തങ്ങൾ മലപ്പുറം ഗവ കോളേജിൽ ഉദ്ഘാടനം നിർവ്വഹിച്ചു

Advertisment