സാമൂഹ്യ തിന്മകൾക്കെതിരെ സംഘടിത മുന്നേറ്റം ; വിസ്‌ഡം ഫാമിലി മീറ്റുകൾക്ക് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

അലനല്ലൂർ: 'സാമൂഹ്യ തിന്മകൾക്കെതിരെ സംഘടിത മുന്നേറ്റം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റുകൾക്ക് അലനല്ലൂർ മണ്ഡലത്തിൽ തുടക്കമായി പാലക്കാഴി ശാഖ സംഘടിപ്പിച്ച സംഗമം നേർപഥം വാരിക എഡിറ്റർ ടി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.വിസ്‌ഡം മണ്ഡലം സെക്രട്ടറി സുധീർ ഉമ്മർ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുല്ല,ഹുസൈൻ പാറലിൽ, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ഫിറോസ് ഖാൻ സ്വലാഹി,ജില്ലാ പ്രസിഡന്റ് ടി.കെ ത്വൽഹത്ത് സ്വലാഹി, ശരീഫ് കാര, വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ ഉപാധ്യക്ഷൻ കെ.പി സുൽഫിക്കർ,മണ്ഡലം സെക്രട്ടറി ഷാനിബ് കാര,വലീദ് സ്വലാഹി,അസ്ജദ്,അഫ്സൽ ഹുസൈൻ,ടി.കെ മുഫീദ് എന്നിവർ സംസാരിച്ചു. അടുത്ത ദിവസങ്ങളിലായി മണ്ഡലത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ വിസ്‌ഡം ഫാമിലി മീറ്റുകൾ നടക്കും.

Advertisment