Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാമ്പസ് കാരവൻ രണ്ടാം ദിനം എം.ഇ.എസ് പൊന്നാനിയിൽ നിന്ന് ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: "അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക" ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജസീം സുൽത്താൻ നയിക്കുന്ന കാമ്പസ് കാരവൻ രണ്ടാം ദിനത്തിൽ എം.ഇ.എസ് പൊന്നാനിയിൽ നിന്ന് ആരംഭിച്ചു.

എസ് എഫ് ഐ ഏകാതിപത്യം കായ്യാളുന്ന തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും പി എസ് എം ഒ കോളേജ് തിരൂരങ്ങാടി, ഇ എം ഇ എ കൊണ്ടോട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നീ കോളേജുകളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ കാമ്പസ് നാസിക് ഡോൾ തുടങ്ങിയ ആഘോഷങ്ങൾ കൊണ്ട് വിദ്യാർത്ഥി കളുടെ പ്രകടനങ്ങൾ നടന്നു.

ഭരണകർത്താക്കൾ എന്നും തങ്ങളാണെന്ന് കരുതിപ്പോരുന്ന രാഷ്ട്രീയ സംഘടനകൾ ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുടെ എല്ലാ ജനാധിപത്യ വിരുദ്ധ പ്രവർത്തികൾക്കും കൂട്ടു നിൽക്കുന്നു എന്ന് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച കാരവാനിൽ സൂചിപ്പിച്ചു.

വിവിധ മണ്ഡല ഭാരവാഹികൾ ജസീം സുൽത്താന് ഹാരാർപ്പണം സമർപ്പിക്കുകയും കോളേജ് യൂണിറ്റ് ഭാരവാഹികൾ ഉപഹാര നൽകുകയും ചെയ്തു.

കാരവാനിൽ സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച്, സംസ്ഥാന ക്യാമ്പസ് സെക്രട്ടേറിയേറ്റ് അംഗം ഫായിസ് കണ്ണൂർ, ജില്ലാ ക്യാമ്പസ് സെക്രട്ടേറിയേറ്റ് അംഗം മർസൂക്ക്, ഷാറൂൻ അഹമദ്, ഇർഫാൻ കൊട്ടപറമ്പൻ, മുനീബ കോട്ടക്കൽ,അജ്മൽ തോട്ടോളി, സജ കെ.ടി, ഷിബാസ് പുളിക്കൽ, അജ്മൽ കോഡൂർ, മുബാരിസ് യു തുടങ്ങിയ ജില്ലാ നേതാക്കൾ സംസാരിച്ചു.

ജാഥയുടെ സമാപന സമ്മേളനം മഹാ കവി മോയിൻകുട്ടി വൈദ്യർ സമരകം മുതൽ ആരംഭിച്ച പ്രകമ്പനം കൊളിച്ച റാലി കൊണ്ടോട്ടി അങ്ങാടിയിൽ സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷെർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. നാളെ കാമ്പസ് കാരവൻ മമ്പാട് ടൌൺ സമാപിക്കും.

Advertisment