ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത്  ഒന്നാമത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) റാങ്കിംഗിൽ ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിൽ കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) രാജ്യത്ത് ഒന്നാമതെത്തി. 2019 മുതൽ 2021 വരെ കാലയളവിലെ മികവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് സിഎംഎഫ്ആർഐ മുന്നിലെത്തിയത്.

കൂടാതെ, ഐസിഎആറിന് കീഴിൽ ആറ് വിഭാഗങ്ങളിലായുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സിഎംഎഫ്ആർഐ. കേരളത്തിൽ ആസ്ഥാനമുള്ള അഞ്ച് ഐസിഎആർ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയതും സിഎംഎഫ്ആർഐയാണ്.

രാജ്യത്തെ സമുദ്രമത്സ്യമേഖലയുടെ വികസനത്തിനായി കൂട്ടായ്മയോടെ നടത്തിയ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ൺ പറഞ്ഞു. സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ ഗവേഷണപ്രവർത്തനങ്ങൾ, കൂടുകൃഷി, കടൽപായൽ കൃഷി ഉൾപ്പെയുള്ള സമുദ്രകൃഷിരീതികൾ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങൾ, വാണിജ്യപ്രധാന മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യകളുടെ വികസനം, കടലിൽ നിന്നുള്ള ഔഷധോൽപ്പന്ന നിർമാണം, മത്സ്യ മേഖലയുടെ സുസ്ഥിരപരിപാലനം ലക്ഷ്യമിട്ടുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ, സാമൂഹിക-സാമ്പത്തിക പഠനങ്ങൾ തുടങ്ങി വൈവിധ്യമായ മേഖലകളിലെ പ്രവർത്തനങ്ങളാണ് പട്ടികയിൽ മികവ് പുലർത്താൻ സിഎംഎഫ്ആർഐക്ക് സഹായകമായത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംഎഫ്ആർഐക്ക് കേരളത്തിൽ കോഴിക്കോട്, വിഴിഞ്ഞം ഉൾപ്പെടെ, ഗുജറാത്തിലെ വെരാവൽ, മുംബൈ, കാർവാർ, മംഗലാപുരം, ചെന്നൈ, തൂത്തുകുടി, മണ്ഡപം, വിശാഖപട്ടണം, പശ്ചിമബംഗാളിലെ ദിഘ എന്നിവിടങ്ങളിൽ ഗവേഷണ കേന്ദ്രങ്ങളുണ്ട്.

Read the Next Article

തൃശൂർ വോട്ടുകൊള്ള;  മുൻ തൃശൂർ കലക്ടർക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ഉയർന്നുവരുന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്

വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികൾ അന്ന് തന്നെ നൽകിയതാണ്. ഇതിൽ എന്തെങ്കിലും ഇടപെടൽ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കളക്ടർ തയ്യാറായില്ല എന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ അന്ന് തന്നെ ഉന്നയിച്ചിരുന്നു.

New Update
images (1280 x 960 px)(114)

തൃശൂർ: തൃശൂർ വോട്ടുകൊള്ളയിൽ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. 

Advertisment

കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉണ്ടെങ്കിൽ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തകുറിപ്പിൽ പറഞ്ഞു.


മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ ഓഫീസിൽ നിന്നാണ് വിഷയത്തിൽ വിശദീകരണം വന്നിരിക്കുന്നത്. 


ഗുരുതരമായ ആരോപണങ്ങളാണ് അന്ന് കലക്ടറായ കൃഷ്ണ തേജക്കെതിരെ ഉയർന്ന് വന്നത്. വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികൾ അന്ന് തന്നെ നൽകിയതാണ്. 

ഇതിൽ എന്തെങ്കിലും ഇടപെടൽ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കളക്ടർ തയ്യാറായില്ല എന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ളവർ അന്ന് തന്നെ ഉന്നയിച്ചിരുന്നു.

ചില മാധ്യമങ്ങളിൽ അടുത്തിടെ ചില ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങൾ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. 

Advertisment