കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകർ നെഞ്ചിലേറ്റിയ ധീരനായ നേതാവ് എൻ. രാമകൃഷ്ണൻ വിടപറഞ്ഞിട്ട് 10 വർഷം തികഞ്ഞു. ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആക്ടിങ് പ്രസിഡണ്ട്, ലിപിൻ മുഴക്കുന്നിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ വച്ച് എൻ രാമകൃഷ്ണന്റെ പത്താം ചരമ വാർഷിക ദിനം ആചരിക്കുക ഉണ്ടായി. കണ്ണൂരിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് എവിടെയും സഞ്ചരിക്കുവാൻ ഉള്ള അവസ്ഥ നേടി കൊടുത്ത നേതാവ് ആണ് എൻ രാമകൃഷ്ണൻ എന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ബി. സ്. പിള്ള പറഞ്ഞു. തുടർന്ന്ഇബ്രാഹീം. പി. കെ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
എൻ രാമകൃഷ്ണന്റെ മകളും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ അമൃത രാമകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ ഓൺലൈനായി സംബന്ധിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ നേതാക്കളായ ഇല്ലിയാസ് പൊതുവാച്ചേരി, സുമേഷ്. പി, ജയേഷ് ചന്ദ്രോത്, മുഹമ്മദ് സാദിഖ്, ബിജുബാൽ തുടങ്ങിയവർ എൻ ആർ നെ അനുസ്മരിച്ചു സംസാരിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ ജനറൽ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശരൺ കോമത് നന്ദിയും പറഞ്ഞു. തുടർന്ന് ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി യോഗം പിരിഞ്ഞു.