കാരിക്കോട് - തെക്കുംഭാഗം -അഞ്ചിരി ആനക്കയം റോഡ് നിർമ്മാണം വൈകുന്നു; കേരള കോൺഗ്രസ് സമരത്തിലേക്ക്

New Update

publive-image

ആലക്കോട്: കാരിക്കോട് തെക്കുംഭാഗം ആനക്കയം റോഡ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രപോലും ദുഷ്ക്കരമായ അവസ്ഥയിലാണ്. റോഡിന്റെ തകർച്ച മൂലം ഈ റൂട്ടിൽ ഓടുന്ന യാത്രാ ബസുകൾ എല്ലാം അവസാനിപ്പിച്ചിരിക്കുകയാണ്. സ്കൂൾ ബസുകൾ നിർത്തി വയ്ക്കാൻ ആലോചിക്കുന്നു. അവസരത്തിൽ നിരവധി നിവേദനങ്ങൾ പൊതുമരാമത്ത് വകുപ്പിനും വകുപ്പ് മന്ത്രിക്കും നൽകിയിട്ടും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് ആലക്കോട് ഇടവെട്ടി മണ്ഡലം മുമ്പിൽ പ്രതിഷേധ കമ്മറ്റികളുടെ നേതൃത്വത്തിൽ സമരം പി ഡബ്ള്യു ഡി ഓഫീസിനു നടത്തുവാനും ആവിശ്യമെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തുവാനും കേരള കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

Advertisment

മണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജയിംസ് പഞ്ചായത്തംഗങ്ങളായ ജാൻസി മാത്യു, ഷാന്റി ബിനോയി, ജാൻസി ദേവസ്യ, പാർട്ടി ഭാരവാഹികളായ മാത്യു ചേമ്പളാങ്കൽ, ബിനു കണിയാമറ്റം, ബേബി തെങ്ങുംപിള്ളി, ലവിന്റെ നിറ്റത്താനി എന്നിവര് പ്രസംഗിച്ചു.

Advertisment