Advertisment

"എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം": നാമനിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങി

New Update

publive-image

Advertisment

പൊന്നാനി: സേവനപാതയിൽ ജീവൻ വെടിഞ്ഞ സാമൂഹ്യ പ്രവർത്തകനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ കമ്മിറ്റി ട്രഷററും ആയിരുന്ന എ കെ മുസ്തഫയുടെ നാമധേയത്തിലുള്ള സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരത്തിന് അർഹരായവരെ കണ്ടെത്താൻ നാമനിർദേശം ക്ഷണിച്ചു. പൊന്നാനി താലൂക്ക് സ്വദേശികളായ സ്വദേശത്തും വിദേശത്തുമുളള ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകന് ആയിരിക്കും എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം സമ്മാനിക്കുകയെന്ന് കൺവീനർ സി സി മൂസ്സ, ജോയിന്റ് കൺവീനർ ആയിഷ ഹസ്സൻ എന്നിവർ അറിയിച്ചു.

പ്രഗൽഭരായ ജൂറി തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാവിന് പി സി ഡബ്ലിയു എഫ് യു എ ഇ ഘടകത്തിൻ്റെ ഉപഹാരമായി 10001 രൂപയും, ഗ്ലോബൽ കമ്മിറ്റിയുടെ പ്രശസ്തി പത്രവും ഉപഹാരവും സമ്മാനിക്കുക. മുസ്തഫയുടെ വിയോഗദിനമായ ഡിസംബർ 31 നായിരിക്കും പുരസ്കാര സമർപ്പണം.

നാമനിർദ്ദേശങ്ങളും അപേക്ഷകളും ഡിസംബർ 5 ന് മുമ്പായി സംഘാടകർക്ക് ലഭ്യമാകും വിധം താഴെ ചേർക്കുന്ന ഏതെങ്കിലും ഒരു വഴിയിലൂടെ സമര്പ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

മെയിൽ വഴി:

കൺവീനർ, എ കെ മുസ്തഫ സാമൂഹ്യ സേവന പ്രതിഭ പുരസ്കാര സമിതി , പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ്, എം എൽ എ ഓഫീസിന് മുൻവശം, ചന്തപ്പടി, പൊന്നാനി. മലപ്പുറം ജില്ല 679577

ഇമെയിൽ വഴി:

info@pcwf.in

മൊബൈൽ വഴി:

+91 98474 50197 , +91 98950 92952.

നാമനിർദ്ദേശത്തിനുള്ള നിബന്ധനകൾ:

1. മത/രാഷ്ട്രീയ മേഖലയിൽ മാത്രമുള്ളവരോ, ശമ്പളത്തിന് സേവനങ്ങൾ ചെയ്യുന്നവരോ അർഹരായിരിക്കുന്നതല്ല.

2. നിർദ്ദേശിക്കുന്നവരുടയും നിർദ്ദേശിക്കപ്പെടുന്നവരുടേയും പൂർണ്ണമായ മേൽവിലാസം നൽകിയിരിക്കണം.

3. പി സി ഡബ്ലിയു എഫ് ഭാരവാഹികൾ, നിർണ്ണായക സമിതി അംഗങ്ങൾ എന്നിവർ പരിഗണിക്കപ്പെടുന്നതല്ല. അതേസമയം, അംഗങ്ങളെ പരിഗണിക്കും)

4. നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ സേവനമേഖലയുമായി ബന്ധപ്പെട്ട് ഒരു ലഘു വിവരണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

5. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

6. സ്വയം അപേക്ഷകർ അവരുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി അറിയിക്കുകയോ പി സി ഡബ്ലിയു എഫ് കമ്മിറ്റിയിലെ ആരുടെയെങ്കിലും സാക്ഷ്യപത്രം അനുബന്ധമായി നൽകേണ്ടതോ ആണ്.

7. ജന്മം കൊണ്ടോ കർമ്മം കൊണ്ടോ പൊന്നാനി താലൂക്കിൽ നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ.

Advertisment