മൊറയൂർ:- മതേതരത്വവും ജനാധിപത്യസമീപനവും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങളെ ഒന്നായി നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും ഇന്ത്യയുടെ രാഷ്ട്രീയം കോൺഗ്രസിൻ്റെ കയ്യിൽ തിരിച്ചെത്തിക്കുവാനും വഴിയൊരുക്കുമെന്ന് മലപ്പുറം ഡിസിസി അദ്ധ്യക്ഷൻ വിഎസ് ജോയ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ രാജ്യമെമ്പാടും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല മുഖ്യപ്രഭാഷണം നടത്തി. പിപി ഹംസ, ആനത്താൻ അബൂബക്കർ ഹാജി, പൂക്കോടൻ ഫക്രുദീൻ ഹാജി, ടിപി യൂസഫ്, സി കെ ഷാഫി, കെപി മുഹമ്മദ് ഷാ ഹാജി, ബഷീർ തോട്ടക്കാട്, പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, മാളിയേക്കൽ കുഞ്ഞു, ടിപി സലിം മാസ്റ്റർ, പി കെ വിശ്വനാഥൻ, മുക്കണ്ണൻ അബ്ദുറഹ്മാൻ, കെ കെ മുഹമ്മദ് റാഫി, വാസുദേവൻ കാവുങ്ങൽകണ്ടി, സി കെ അബ്ദുൽ ജലീൽ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.