വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

New Update

publive-image

Advertisment

കല്‍പ്പറ്റ: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണറ്റില്‍ വന്നു നോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മോട്ടോറിന്റെ പൈപ്പെല്ലാം പുലി കടിച്ചു മുറിച്ചു കളഞ്ഞു.

ഇന്നലെ രാത്രിയോടെ പുലി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment