കൊല്ലം ചടയമംഗലത്ത് പതിനാലുകാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തായ ബിജെപി നേതാവ് പിടിയിൽ

author-image
ജൂലി
New Update

publive-image

കൊല്ലം: ചടയമംഗലത്ത് പതിനാലുകാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തായ ബിജെപി നേതാവ് പിടിയിൽ.കടയ്ക്കൽ ആൽതറമൂട് ആശ ഭവനിൽ മുരുകനാണ്(48) പിടിയിലായത്. ചടയമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിന്റെ മറവിലാണ് ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ മുരുകൻ പെൺകുട്ടിയെ വാഹനത്തിൽ കൊണ്ട് കറങ്ങുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് കുട്ടിയുടെ ബന്ധുകളെ വിവരം അറിയിച്ചത്.

Advertisment

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ ബന്ധുകൾ നല്കിയ പരാതിയിൽ കേസെടുത്ത ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത് പോക്സോ ഉൾപെടെയുളള വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മുരുകൻ കടയ്ക്കലിലെ ബിജെപി നേതാവാണ്

Advertisment