New Update
പൊന്നാനി: "തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം" എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി പൊന്നാനിയിൽ സെമിനാർ. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഒക്ടോബർ 22 നാണ്.
Advertisment
സെമിനാർ വമ്പിച്ച വിജയമാക്കുന്നതിനുള്ള അണിയറ പ്രവർത്തങ്ങൾ സംഘാടകർ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി സ്വാഗതസംഘം രൂപവല്കരിച്ചു.
സ്വാഗതസംഘം ചെയർമാനായി ഹാജി മുഹമ്മദ് ഖാസിം കോയയും സൈനുദ്ധീൻ നഈമി കൺവീനറായും തിരഞ്ഞെടുത്തു. പൊന്നാനി മസ്‌ജിദ് മുസമ്മിലിൽ ഇജാബയിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപം കൊണ്ടത്.
സയ്യിദ് സീതിക്കോയ തങ്ങൾ പരിപാടി ഉദ്ഘാടം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ യൂസഫ് ബാഖവി മാറഞ്ചേരി വിഷയാവതരണം നടത്തി. അശ്റഫ് ബാഖവി അധ്യക്ഷത വഹിച്ചു. സൈനുദ്ധീൻ മുസ് ലിയാർ സ്വാഗതവും ഹമീദ് ലത്ത്വീഫി നന്ദിയും പറഞ്ഞു