കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

New Update

publive-image

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്.

Advertisment

ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി 1002 ഗ്രാം സ്വര്‍ണ്ണം മെര്‍കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറത്തിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒന്നരക്കോടി വിലമതിക്കുന്ന 3.25 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. ക്യാപ്സൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

Advertisment