പട്ടാമ്പിയിൽ കിണറ്റിൽ ചാടിയ പോത്തിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

New Update

publive-image

പട്ടാമ്പി: വിളയൂർ എടപ്പലം പാലത്തിനു അടിയിലുള്ള കിണറിൽ ചാടിയ പോത്തിനെ പട്ടാമ്പി ഫയർ ഫോഴ്‌സും നാട്ടുക്കാരും ചേർന്ന് രക്ഷ പെടുത്തി. പട്ടാമ്പി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എസ്ടിഒ ബാബുരാജ്, എസ് അനി, ജിഷ്ണു ടിആർ, ജിഷ്ണു പ്രസാദ്, മണികണ്ഠൻ, ദയാനന്ദൻ, എന്നിവരും മലപ്പുറം ജില്ലാ ട്രോമാ കെയർ കുളത്തൂർ സ്റ്റേഷൻ യൂണിറ്റ് പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ കുട്ടി മൂർക്കനാടും രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും മലപ്പുറം ജില്ലാ ട്രോമാ കെയർ കൊളത്തൂർ സ്റ്റേഷൻ യൂണിറ്റ് വളണ്ടിയേഴ്സിന്റെയും പെട്ടെന്നുള്ള ഇടപെടൽ മൂലം കിണറിൽ കുടുങ്ങിയ പോത്തിനെ പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്താൻ സാധിച്ചതായി പ്രദേശം വാസികൾ പറഞ്ഞു.

Advertisment
Advertisment