പട്ടികജാതി വിദ്യാർത്ഥികളുടെ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് നിഷേധിക്കുന്ന സർക്കാർ സമീപനങ്ങൾ പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെൻറ്

New Update

publive-image

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനത്ത് പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകേണ്ട പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നിഷേധിക്കുന്ന സർക്കാർ സമീപനങ്ങൾ അംഗീകരിക്കാനാവില്ലെന്ന്
ഫ്രറ്റേണിറ്റി മൂവ്മെൻറ്. സർക്കാരിന്റെ നിരുത്തരവാദപരമായ ധനപ്രതിസന്ധിയുടെ ഇരകളാവേണ്ടവരല്ല സംസ്ഥാനത്തെ വിദ്യാർത്ഥികളും അവരുടെ അവകാശങ്ങളും.

Advertisment

പട്ടികജാതി വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ തുടർച്ചയായി സംഭവിക്കുന്ന ഈ അനീതി പ്രതിഷേധാർഹമാണ്. കഴിഞ്ഞ വർഷത്തെ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ നൽകാൻ കഴിയാത്തതിനാൽ നിരവധി വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിച്ചിരിക്കുകയാണ്. പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ യഥാസമയം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ധനകാര്യ പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മന്ത്രിമാരുടെ വിദേശയാത്രകളും അമിത ചെലവുകളുമുൾപ്പെടെ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങൾ നീതീകരിക്കുവാൻ കഴിയാത്തതാണ്.

പട്ടിക ജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി സമര പ്രക്ഷോഭം നടത്തുമെന്ന്
ഫ്രറ്റേണിറ്റി മൂവ്മെൻറ് മുന്നറിയിപ്പ് നൽകുന്നു.

Advertisment