/sathyam/media/post_attachments/pYTmQxa4cnOqSDbubIA9.jpeg)
മുളക്കുളം : യുവജനങ്ങളുടെ കായിക, മാനസിക ഉല്ലാസത്തിനും ആരോഗ്യമുള്ള യുവതയുടെ വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണ് ഈ കാലഘട്ടത്തില്‍ ആധുനികരീതിയിലുള്ള കളിസ്ഥലങ്ങള്‍ എന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി വ്യക്തമാക്കി.
മുളക്കുളം ജയ് ഭാരത് വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാല പ്രവര്‍ത്തകരുടെയും, ജനപ്രതിനിധികളുടെയും, കായികപ്രേമികളുടെയും പ്രധാന ആവശ്യമായ മുളക്കുളത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തരിശ്ശായി കിടക്കുന്ന ഭൂമിയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന ആവശ്യം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ്. ശരത്തിന്റെ നേതൃത്വത്തില്‍ ഉന്നയിച്ചതിനെതുടര്‍ന്ന് സംസ്ഥാന റവന്യൂ വകുപ്പു മന്ത്രിയുമായി സ്ഥലം ലഭ്യതാ വിഷയത്തില്‍ ചര്‍ച്ച നടത്തി അനുകൂല തീരുമാനമുണ്ടായാല്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മുളക്കുളത്ത് വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതിനും കളികള്‍ക്കും വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്ന വോളിബോള്‍ താരം മധു തേയത്തിന് സുഹൃദ് സമിതി പ്രവര്‍ത്തകര്‍ നല്‍കിയ ഉപഹാരവും പൊന്നാടയും മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍ നല്‍കി ആദരിച്ചു. വനിതാ വോളിബോള്‍ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സമ്മാന അര്‍ഹരായ സി. ജി. സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ചേര്‍ത്തലക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. കെ. ഗോപി സമ്മാനദാനം നിര്‍വ്വഹിച്ചു. വോളിബോള്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുളക്കുളം ജയ്ഭാരത് ടീമിനും രണ്ടാം സ്ഥാനം ലഭിച്ച ഇ. വി. എ. പരപ്പന്‍കോട് എടയ്ക്കാട്ടു വയല്‍ ടീമിനും ഉള്ള ഉപഹാരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ്. ശരത്ത് സമ്മാനിച്ചു.
/sathyam/media/post_attachments/PMCX0OriKpZoVxcNGhkq.jpeg)
ഒന്നാം സമ്മാനം പൊന്നമ്മ കുര്യന്‍ മുറംതൂക്കില്‍ എവര്‍റോളിംഗ് ട്രോഫിയും 20001 രൂപയും രണ്ടാം സമ്മാനം ജോര്‍ജ്ജ് വര്‍ഗീസ് മുറംതൂക്കില്‍ ചിറ്റിലക്കാട്ട് എവര്‍റോളിംഗ് ട്രോഫിയും 10001 രൂപയും വനിതകളുടെ ട്രോഫി എള്ളുകാലാ സുകുമാരന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5001 രൂപയും ആണ്.
ജയ് ഭാരത് വായനശാല പ്രസിഡന്റ് കെ. എസ്. രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ്. ശരത്ത് മുഖ്യ പ്രഭാഷണം നടത്തി. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൈലാസ്‌നാഥ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. കെ. ഗോപി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം കെ. പി. ദേവദാസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ടി. എ. ജയകുമാര്‍, ലൈബ്രറി സെക്രട്ടറി. എ. എസ്. ആദര്‍ശ്, ഈ. പി. ഗോപീകൃഷ്ണന്‍, അജിത്കുമാര്‍, കെ. ജി. ശിവശങ്കരന്‍ നായര്‍, സുശീല ദേവരാജന്‍, സുജാത സുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us