മീലാദ് സമ്മിറ്റിന്റെ ഭാഗമായി പൊന്നാനി കടലോരത്ത് ലഹരി വിരുദ്ധ സംഗമം

New Update

publive-image

പൊന്നാനി: മീലാദ് സമ്മിറ്റിന്റെ ഭാഗമായി പൊന്നാനിയിൽ ലഹരി വിരുദ്ധ ബോധവല്കരണ സംഗമം അരങ്ങേറി. ഒക്ടോബർ 19, 20, 21 തിയ്യതികളിൽ അസ്സുഫ്ഫ എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന മീലാദ് സമ്മിറ്റിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സംഗമം. മീലാദ് സമ്മിറ്റിനായി പൊന്നാനി കടലോരത്ത് സജ്ജമാക്കുന്ന മലികുൽ മുളഫർ നഗറിൽ വെച്ച് തന്നെയായിരുന്നു ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി.

Advertisment

ലഹരി വിരുദ്ധ ബോധവൽകരണ സംഗമം പൊന്നാനി താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ഷാജികുമാർ ഉൽഘാടനം ചെയ്തു.

publive-image

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ്‌ ഖാസിം കോയ അദ്ധ്യക്ഷത വഹിച്ചു. അസ്സുഫ്ഫ ചെയർമാൻ ഉസ്താദ് ജഅ്ഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം വിഷയാവതരണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, പ്രിവന്റിവ് ഓഫീസർ കെ എസ് പ്രമോദ് എന്നിവർ സംസാരിച്ചു.

റാഷിദ്‌ അസ്ഹരി കക്കടിപ്പുറം, ഉസ്മാൻ , അബ്ദുള്ള വാവ , അനസ് , അബുതാഹിർ പി ടി ശിഹാബ്‌ , ഫൈസൽ എന്നിവർ നേതൃത്വം നൽകി. ശിഹാബ് പി ടി സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.

Advertisment