കർമ്മയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത പൊന്നാനി ; പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു

New Update

publive-image

പൊന്നാനി: ലഹരി വിമുക്ത കേരളത്തിൻ്റെ ഭാഗമായി കർമ്മയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത പൊന്നാനി എന്ന പേരിൽ മയക്കുമരുന്നിന് എതിരെയുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. പോലീസിന്റെയും, എക്സൈസ് വകുപ്പിന്റെയും നിയന്ത്രണത്തിൽ യോദ്ധാവ് എന്ന പേരിലാണ് ലഹരിക്കെതിരെ പ്രചരണം നടത്തിയത്.

Advertisment

നഗരസഭ കൗൺസിലർ മിനി ജയപ്രകാശ് അധ്യക്ഷ വഹിച്ചു. കോർഡിനേറ്റർ കർമ്മ ബഷീർ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാർ, ഫൈസൽ ബാഫഖി തങ്ങൾ, ഇ ജി ഗണേശൻ, കെ ജയപ്രകാശ്, കർമ്മ പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ്, രമേശൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment