റാന്നിയിൽ വൃശ്ചികം ഒന്നു മുതൽ അയ്യപ്പഭാഗവത മഹാസത്രം ; മാളികപ്പുറങ്ങൾക്കും മണികണ്ഠന്മാർക്കും വ്രതമാല ചാർത്തി സുരേഷ് ഗോപി

author-image
ജൂലി
New Update

publive-image

റാന്നി: വ്രതശുദ്ധിയുടെ വൃശ്ചികപ്പുലരിയിൽ ശ്രീമദ് അയ്യപ്പഭാഗവത മഹാസത്രത്തിന് റാന്നിയിൽ തിരിതെളിയും. ഇതോടനുബന്ധിച്ചുള്ള പ്രചരണപരിപാടികൾക്ക് തുടക്കമായി. വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിൽ നടന്ന മണികണ്ഠസമ്മേളനത്തിന്റെ ഉദ്‌ഘാടനം ചലച്ചിത്രതാരം സുരേഷ്‌ഗോപി നിർവ്വഹിച്ചു. പതിനെട്ടു കുഞ്ഞു മാളികപ്പുറങ്ങളെയും മണികണ്ഠന്മാരെയും സുരേഷ്‌ഗോപി വ്രതമാലയണിയിച്ചു. നീലനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയ അദ്ദേഹം ആചാര്യദക്ഷിണയും നൽകി. റാന്നി എംഎൽഎ പ്രമോദ് നാരായണൻ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു.

Advertisment

മധു ബാലകൃഷ്ണൻ അയ്യപ്പകീർത്തനമാലപിച്ചു. സത്രത്തിന്റെ രക്ഷാധികാരികളിൽ ഒരാളാണ് സുരേഷ് ഗോപി. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേശ്വരര്, പി.ജി. ശശികുമാര വർമ്മ, പി.എൻ. നാരായണ വർമ്മ തുടങ്ങിയവരാണ് മറ്റു രക്ഷാധികാരികൾ. നവംമ്പർ 17 മുതൽ ഡിസംബർ 27 വരെ (വൃശ്ചികം 1 മുതൽ ധനു 12 വരെ) റാന്നി വൈക്കം മണികണ്ഠനാൽത്തറക്ക് സമീപമാണ് സത്രം നടക്കുക. ശനീശ്വരപൂജ, ശനിദോഷ നിവാരണ യജ്ഞം, അയപ്പഭാഗവത യജ്ഞം, നവഗ്രഹപൂജ, ശ്രീചക്ര നവാവരണപൂജ, അയ്യപ്പഭാഗവത യജ്ഞം, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി ആദ്ധ്യാത്മിക പരിപാടികൾ സത്രവേദിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

അയ്യപ്പ ഭാഗവതസത്രം ജനറൽ കൺവീനർ അജിത്ത്കുമാർ നെടുമ്പ്രയാർ അധ്യക്ഷനയിരുന്നു. പ്രസിഡന്റ് പ്രസാദ് കുഴിക്കാല, പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, സാബു പി., പി.ആർ ബാലൻ, സതീഷ് പുതിയത്ത്, വിജയലഷ്മി ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. പന്തളം സുദർശന്റെ നേതൃത്വത്തിൽ പന്തളം ശ്രീ അയ്യപ്പ ഭജന സമിതിയുടെ ഭജനയും നടന്നു.

Advertisment