തെക്കും വടക്കും ഒന്നാണ് ; ചിത്രം പങ്കുവെച്ച് ആര്യാ രാജേന്ദ്രൻ

New Update

publive-image

ഫെയ്സ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പങ്കാളി സച്ചിൻദേവ് എംഎൽഎക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. തെക്കും വടക്കും ഒന്നാണ് എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Advertisment

തെക്കൻ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യം ചെയ്തുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദത്തിന് പിന്നാലെയാണ് മേയർ ചിത്രം പങ്കുവച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലെയും മലബാറിലെയും നേതാക്കൾ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടിയാണ് വിവാദമായത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം.

'ചരിത്രപരമായി തന്നെയുണ്ട്. ഞാൻ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാൻ രാമൻ ലങ്കയിൽ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയിൽ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തിൽ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസിൽ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കഴിയുമ്പോഴെക്ക് തൃശൂരിൽ എത്തിപ്പോയി. ഞാൻ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച് ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമൻ പറഞ്ഞു. അനിയാ, മനസിൽ പോയതെല്ലാം ഞാൻ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.' എന്നായിരുന്നു സുധാകരന്റെ വാക്കുകൾ. സംഭവം വിവാഹമായതിന് പിന്നാലെ അദ്ദേഹം പരാമർശം പിൻവലിച്ച് ക്ഷമ ചോദിച്ചു. നാട്ടിൽ കുട്ടിക്കാലത്ത് കേട്ട കഥ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment