New Update
Advertisment
സുൽത്താൻ ബത്തേരി: വയനാട് മലവയൽ ഗോവിന്ദച്ചിറയിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ കെ.എസ്.അശ്വന്ത്, കെ.എസ്.അശ്വിൻ എന്നിവരാണു മരിച്ചത്. ഇരുവരും സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.
സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഫയർഫോയ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.