അംഗനവാടികളിലെ ഹെൽപ്പർ നിയമനം ഐസിഡിഎസ് ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചു

New Update

publive-image

പൊന്നാനി:പൊന്നാനി നഗരസഭയിലെ അംഗനവാടികളിലേക്ക് ഹെൽപ്പർമാരെ നിയമിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഐസിഡിഎസ് ഓഫീസറെ ഉപരോധിച്ചു. അർഹതപ്പെട്ടവരെയും താൽക്കാലിക ഹെൽപ്പർമാർ ആയി ജോലി ചെയ്തവരെയും ഒഴിവാക്കിയാണ് 22 സ്ഥിരം ഹെൽപ്പർമാരെ നിയമിച്ചത്. പൊന്നാനി നഗരസഭ സെക്രട്ടറി വനിതാ ശിശു വികസന ഓഫീസർക്ക് സെലക്ഷൻ കമ്മിറ്റിയിലേക്ക് നൽകിയ അഞ്ചുപേരും ഒരു രാഷ്ട്രീയപാർട്ടിയുടെ ആളുകളാണ്.

Advertisment

അതുകൊണ്ടാണ് അർഹതപ്പെട്ട പലർക്കും നിയമനം ലഭിക്കാതെ വന്നത്. ഹെൽപ്പർമാരെ നിയമിച്ചതിനെപ്പറ്റിയും, സെലക്ഷൻ കമ്മിറ്റിയുടെ നിയമനത്തെ പറ്റിയും ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഉപരോധസമരം നടത്തിയത്. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, പുന്നക്കൽ സുരേഷ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ പവിത്രകുമാർ, എൻ പി സേതുമാധവൻ, കെ ജയപ്രകാശ്, സി എ ശിവകുമാർ, ടി പി ബാലൻ മണ്ഡലം പ്രസിഡണ്ട് മാരായ എൻ പി നബീൽ, എം അബ്ദുല്ലത്തീഫ് എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.

Advertisment