യുവാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടാകും ;  വീട് മാത്രം സുന്ദരമായാൽ പോരാ,നാടും സുന്ദരമാവട്ടെ.നാടിനു മാതൃകയായി ഓട്ടോ ഡ്രൈവർ രതീഷും ചന്ദ്രനും

New Update
publive-image
തച്ചമ്പാറ:വനങ്ങള്‍ വെട്ടിവെളുപ്പിച്ചും തണല്‍മരങ്ങള്‍ നശിപ്പിച്ചും കുന്നുകളും മലകളും ഇടിച്ചുനിരത്തിയും ജലസ്രോതസ്സുകള്‍ നികത്തിയും പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി അരങ്ങേറുന്ന ഈ കാലത്ത് റോഡ് അരികിൽ ചെടികൾ നട്ടു മാതൃകയാകുന്ന രണ്ടു യുവാക്കൾ നാടിന് അഭിമാനമാവുകയാണ്.
Advertisment
തച്ചമ്പാറ മുതുകുറിശിയിലുള്ള അലാറംപടി റോഡിന് സമീപത്തെ അഴുക്കുചാൽ തൊഴിലുറപ്പ് ജീവനക്കാർ ശുചീകരിച്ചപ്പോൾ  ചാലിൽ മഴയിൽ കുത്തിയൊലിച്ച് വന്ന മണ്ണ് റോഡരികിൽ ഉണ്ടായിരുന്ന  കുഴികൾ മണ്ണിട്ട് നികത്തിയതിനെ തുടർന്ന് അലാറം പടി സ്വദേശികളായ നെരിയമ്പാടം ചന്ദ്രൻ,ഓട്ടോ ഡ്രൈവർ രതീഷ് എന്നീ രണ്ട് യുവാക്കൾ ചേർന്ന് അലാറം പടിയിലെ റോഡ് അരികിൽ പൂച്ചെടികളും മറ്റും നട്ടു.
തങ്ങളുടെ വീട്ടിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നും ശേഖരിച്ച  ചെടികളാണ് ഇരുവരും നട്ടത്.ചെടികൾ നടുന്നതുകൊണ്ട് മഴപെയ്യുമ്പോൾ റോഡരികിലെ മണ്ണ് കുത്തിയൊലിച്ചു പോകാതിരിക്കാൻ സഹായിക്കും എന്നും യുവാക്കൾ പറഞ്ഞു.വീട് മാത്രം സുന്ദരമായ പോരാ നാടും സുന്ദരമാവട്ടെ എന്ന ആശയമാണ്ഈ യുവാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിനുമുമ്പും ഇത്തരം സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇരുവരും.
Advertisment