കടലുകള്‍, കായലുകള്‍, വനങ്ങള്‍, മലകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ പ്രകൃതിഭംഗിയുടെ എല്ലാ ഭാവങ്ങളാലും സമ്പന്നമാണ് കേരളം. കേരളപ്പിറവി (നവംബര്‍ 1) ആഘോഷങ്ങളിലേക്ക് നാടുകടക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തെക്കുറിച്ച് അഞ്ച് വസ്തുതകള്‍ അറിയാം:
1. ആയുര്‍വേദത്തില്‍ മുന്നില്‍
ആയുര്‍വേദത്തിന്റെ ഭവനമാണ് ഇന്ത്യ. ഈ പുണ്യപാരമ്പര്യത്തിന് ഇപ്പോഴും കേരള സംസ്ഥാനത്ത് വേരോട്ടമുണ്ട്. അതിശയകരമായ കാലാവസ്ഥയും പ്രകൃതിയുടെ എണ്ണമറ്റ അനുഗ്രഹങ്ങളും കാരണമാണ് ഇവിടെ ധാരാളം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വളരുന്നത്. ആയുര്‍വേദ ചികിത്സകള്‍ക്കായി വിദേശികള്‍ പോലും കേരളത്തില്‍ പതിവായി എത്താറുണ്ട്.
2. ഏറ്റവും ഉയർന്ന സ്ത്രീ-പുരുഷ അനുപാതം
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതമുള്ള സംസ്ഥാനമാണ് കേരളം.
3. ആദ്യം മഴ ലഭിക്കുന്ന സംസ്ഥാനം
രാജ്യത്ത് ആദ്യം മണ്‍സൂണ്‍ എത്തുന്നത് കേരളത്തിലാണ്. ജൂണ്‍ ആദ്യവാരം സാധാരണ കേരളത്തില്‍ മണ്‍സൂണ്‍ തുടങ്ങുന്നു.
4. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി അറിയപ്പെടുന്നു. ഈ ഹിന്ദു ക്ഷേത്രത്തിന് അമൂല്യമായ സ്വത്തുക്കൾ ഉണ്ട്.
5. ആദ്യത്തെ മുസ്ലിം പള്ളിയും ചര്‍ച്ചും
ഇന്ത്യയിലെ ആദ്യത്തെ പള്ളിയും, മുസ്ലീം പള്ളിയും, സിനഗോഗും കേരളത്തിലാണ് ഉണ്ടായിരുന്നത്.