എന്തുകൊണ്ട് നവംബര്‍ ഒന്നിന് കേരളപ്പിറവി ആഘോഷിക്കുന്നു? കാരണം ഇതാണ്‌

author-image
admin
New Update

publive-image

Advertisment

കേരളസംസ്ഥാനംരൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. ഈ ഏകീകരണത്തിന് മുമ്പ്, കേരളം മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് സ്വതന്ത്ര പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, ഭാഷാടിസ്ഥാനത്തിൽ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. അങ്ങനെ, സ്വാതന്ത്ര്യം ലഭിച്ച് ഏതാനും വർഷങ്ങൾക്കുശേഷം കേരളം 'ജന്മം' കൊണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളും നവംബര്‍ ഒന്നിന് അവയുടെ സ്ഥാപകദിനമായി ആഘോഷിക്കുന്നു.

Advertisment