/sathyam/media/post_attachments/dVkJD8QFHyrKUEPqQSn5.jpg)
മരങ്ങാട്ടുപിള്ളി സിബിഎസി കലോൽസവത്തിൽ തുടർച്ച ആയി അഞ്ചാം തവണയും തിരുവാതിര കളിയിൽ ഒന്നാം സ്ഥാനം പള്ളിക്കത്തോട് അരവിന്ദാ സ്ക്കൂൾ സ്വന്തമാക്കി. സനൽ പക്കത്തിന്റെ ശിഷണത്തിൽ ആണ് കുട്ടികൾ തിരുവാതിര അഭ്യസിക്കുന്നത്. തുടർച്ച ആയി അഞ്ചാം തവണയും വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്ക്കൂൾ അദ്ധ്യാപകരും മാനേജ്മെന്റും അഭിനന്ദിച്ചു.ലാസ്യമാണ് തിരുവാതിരക്കളിയുടെ പ്രധാനഭാവം.
തിരുവാതിരക്കളിക്ക് പ്രത്യേകമായി തയ്യാറാക്കിയ വേഷത്തിനും പ്രത്യേകതയുണ്ട്. അണിയുന്ന ആഭരണങ്ങളും ഇന്നതായിരിക്കണമെന്നുണ്ട്. അരങ്ങിൽ നിലവിളക്ക് കൊളുത്തിവയ്ച്ച്. ദീപത്തിനടുത്ത് നിറപറയും അഷ്ടമംഗല്യവും ചേർത്ത് വച്ച്ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെയാണ് കളി ആരംഭിച്ചത്. തുടര്‍ന്ന് വിദ്യാദേവതയായ സരസ്വതിയെ വന്ദിക്കുന്ന ശ്ലോകം പാടി കൊഴുപ്പേകി ശിവസ്തുതി, ശ്രീകൃഷ്ണസ്തുതി, ശ്രീരാമസ്തുതി എന്നിവയിൽതുടര്‍ന്ന്. വഞ്ചിപ്പാട്ട്, കുമ്മി എന്നിവയിലൂടെ കടന്ന് വിഘ്നങ്ങളൊന്നുമില്തെ കല അവതരിപ്പിക്കാൻ സഹായിച്ച ഭഗവാനെ വണങ്ങി മംഗളം പാടി കളി അവസാനിപ്പിച്ചപ്പോൾ ഒന്നാം സ്ഥാനവും തേടിയെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us