ക്യാൻസർ സാധ്യതാ നിർണയം ഉൾപ്പെടെയുള്ളവ ലഭ്യം; പി.സി.ഡബ്ല്യു.എഫ്‌. സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവം. 13 ന് പൊന്നാനി ഐ എസ് എസ് സ്‌കൂളിൽ

New Update

publive-image

പൊന്നാനി: ക്യാൻസർ സാധ്യതാ നിർണയം ഉൾപ്പെടെ ആറ് സുപ്രധാന ആരോഗ്യ വിഭാഗങ്ങളിൽ പരിശോധനയും ചികിത്സാ നിർദേശവും ഏർപ്പെടുത്തി കൊണ്ട് പൊന്നാനിയിൽ പി സി ഡബ്ലിയു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) സംഘടിപ്പിക്കുന്ന മെഗാ സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ്. സിംസ് ഹോസ്പിറ്റൽ നടുവട്ടം, അഹല്യ കണ്ണാശുപത്രി പൊന്നാനി എന്നിവയുടെ സഹകരണത്തോടെ പി സി ഡബ്ലിയു എഫ് ഹെൽത്ത് & ഫാമിലി ഡെവലപ്മെന്റ്റ് കൗൺസിൽ ആണ് സാമ്പത്തിക ശേഷിയില്ലാത്തവർക്ക് പ്രത്യേകിച്ചും അനുഗ്രഹമാവുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Advertisment

നവംബർ 13 ഞായറാഴ്ച പൊന്നാനി കുണ്ടുകടവ് ജംഗ്‌ഷനിലെ ഐ എസ് എസ് സ്‌കൂളിൽ വെച്ച് കാലത്ത് ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും ക്യാമ്പ്.

ക്യാൻസർ സാധ്യതാ നിർണയം പി സി ഡബ്ലിയു എഫ് മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ, ഇ എൻ ടി, ദന്തരോഗ വിഭാഗം, നേത്ര വിഭാഗം, ഓർത്തോ വിഭാഗം, ജനറൽ എന്നീ വിഭാഗങ്ങളിലെയും പരിശോധനകളും ചികിത്സാ നിർണയവും എല്ലാ വിഭാഗത്തിലും വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ വിവരിച്ചു,

ക്യാമ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സംഘാടകർ പറഞ്ഞു, ക്യാമ്പ് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും ഉപയോഗിക്കേണ്ട നമ്പറുകൾ: മുരളി മേലേപ്പാട്ട് - ചെയർമാൻ (9446631525), സി സി മൂസ - കൺവീനർ (9847450197).

Advertisment