രാമനാഥപുരം എൻ.എസ്.എസ് കരയോഗം നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി എട്ടാമത് ജന്മദിനം ആഘോഷിച്ചു

New Update

publive-image

പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി എട്ടാ മത് ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.സന്തോഷ് കുമാർ പതാക ഉയർത്തി . എൻ.എസ് എസ് രൂപീകരണ വേളയിൽ പൂർവ്വ സുരികൾ ഉരുവിട്ട പ്രതിജ്ഞ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ചൊല്ലി കൊടുത്തു,
യുണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, ഭരണ സമിതി അംഗങ്ങളായ കെ.ടി പ്രകാശ്, സുനിൽ മേനോൻ ,വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, വൈസ് പ്രസിഡൻ്റ് ഡോ: വാസന്തി മനോജ്, സെക്രട്ടറി ജെ.അമ്പിളി, പ്രിയ പ്രശാന്ത് ,പി. മഞ്ചു, ബാല സമാജം താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം തീർത്ഥ ഹരിദാസ് .എന്നിവർ പ്രസംഗിച്ചു

Advertisment
Advertisment