ഉഴവൂര്‍ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ റേഡിയോളജിക്കൽ ടെക്നീഷ്യൻ/റേഡിയോഗ്രാഫർ നിയമനം - വാക്ക് ഇൻ ഇന്റർവ്യൂ നവംബര്‍ 10 ന്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി റേഡിയോളജിക്കൽ ടെക്നീഷ്യൻ റേഡിയോഗ്രാഫർ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.10/11/2022 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ.

Advertisment

45 വയസ് കവിയാത്ത, ഡിഎംഇ/കെയുഎച്ച്എസിന് കീഴിലുള്ള കോളേജുകളിൽ നിന്നും, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി/ബി.എസ്.സി ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി യോഗ്യതയും കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ആധാർ കാർഡ് / മറ്റ് തിരിച്ചറിയല്‍ രേഖകൾ എന്നിവയുടെ അസ്സൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷയുമായി നേരിട്ട് എത്തിച്ചേരേണ്ടതാണ്. അപേക്ഷയിൽ ഉദ്യോഗാർഥിയുടെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

നിയമന നടപടികൾ മുന്നറിയിപ്പില്ലാതെ നിർത്തിവെയ്ക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധികാരം ആശുപത്രി സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.

Advertisment