എടയ്ക്കാട്ടുവയലിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി വൻ ജനാവലി

author-image
ജൂലി
New Update

publive-image

എടയ്ക്കാട്ടുവയൽ/ എറണാകുളം. എടയ്ക്കാട്ടുവയൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ കണ്ണികളാകാൻ എത്തിയത് ആബാലവൃദ്ധം ജനങ്ങൾ.

Advertisment

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു മനുഷ്യച്ചങ്ങല. നടക്കാവ് - കൂത്താട്ടുകുളം സംസ്ഥാന പാതയിൽ പേപ്പതി മുതൽ ആരക്കുന്നം വരെയുള്ള നാലര കിലോമീറ്റർ ദൂരത്തിൽ നാലായിരത്തി അഞ്ഞൂറ് ആളുകളാണ് മനുഷ്യച്ചങ്ങലയിൽ കൈകോർത്തത്.

publive-image

ഒരു നാടിനെ ആകമാനം ലഹരിയ്ക്ക് എതിരെ പോരാടുവാൻ മുന്നണിപ്പോരാളികളും പ്രതിഞ്ജാബദ്ധരും ആക്കിയതിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് വിജയിച്ചു. പഞ്ചായത്തിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, ടോക് എഛ് എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ, അദ്ധ്യാപകർ അനദ്ധ്യാപകർ, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി യൂണിറ്റുകളിലെ അംഗങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങി പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തത്, കുട്ടികൾ മുതൽ പ്രായമായവർ വരെ ലഹരിമാഫിയയുടെ കൈകളിൽ പെടുന്നത് കൊണ്ട് ആണ്. ലഹരിയെ നാട്ടിൽ നിന്നും വേരോടെ നിർമ്മാർജ്ജനം ചെയ്യാനുള്ള കൂട്ടായ ആഹ്വാനം ചെയ്യലായി മനുഷ്യച്ചങ്ങല മാറുകയായിരുന്നു.

publive-image

രണ്ടര മണിയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സലും മൂന്ന് മണിയ്ക്ക് മനുഷ്യച്ചങ്ങലയും തീർത്തു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. ജയകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരക്കുന്നത്ത് നടന്ന മനുഷ്യച്ചങ്ങല യുടെ സമാപന സമ്മേളനം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ഷിജു ഉദ്ഘാടനം ചെയ്തു.

സിപിഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം സി.കെ.റെജി, ആരക്കുന്നം ലോക്കൽകമ്മിറ്റി സെക്രട്ടറി, സി.എ.ശശി, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്, വി.എസ്.സത്യൻ, എടയ്ക്കാട്ട് വയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജൂലിയ ജയിംസ്, ജെസ്സി പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബൻ കുര്യാക്കോസ്, മറ്റ് മുഴുവൻ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എൻ.പി.ജയന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment