/sathyam/media/post_attachments/28MNoq1MNlDGaEPwb64I.jpg)
കുറവിലങ്ങാട്: കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ ,ഐ. ടി മേളകൾ നവംബർ 4,5 തീയതികളിൽ കുറവിലങ്ങാട്ട് വച്ച് നടത്തപ്പെടും. ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നായി മൂവായിരത്തോളം പ്രതിഭകൾ പങ്കെടുക്കും. മേളകളുടെ ഉദ്ഘാടനം 4 ന് രാവിലെ 9.15 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മിയുടെ അദ്ധ്യക്ഷതയിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റി.എസ് ശരത്ത് മുഖ്യ പ്രഭാഷണവും, സെൻ്റ് മേരീസ് എച്ച്.എസ്.എസ് മാനേജർ റവ:ഫാ: അഗസ്റ്റിൻ കൂട്ടിയാനി അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ മണി മുഖ്യാതിഥി ആയിരിക്കും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, വാർഡ് മെമ്പർ ജോയ്സ് അലക്സ്, ഡി. ഇ .ഒ ഇൻ ചാർജ് ശ്രീലത എൻ, എ.ഇ.ഒ ഡോ: ബിന്ദു ജി, സെൻ്റ്. മേരീസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ലിസി സ്കറിയ, വർഗീസ് ആൻ്റണി, പി .റ്റി. വിനോദ് കുമാർ, എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ സുബിൻ പോൾ സ്വഗതവും പ്രിൻസിപ്പാൾ ബിജു ജോസഫ് നന്ദിയും പറയും.
4 -ാം തീയതി പ്രവർത്തിപരിചയം, സെൻ്റ് മേരീസ് എച്ച്.എസ്, എച്ച്.എസ്.എസ്, ഗേൾസ് എൽ.പി എന്നിവിടങ്ങളിൽ വച്ചും, ഗണിതം, ഐ.ടി. മേളകൾ സെൻ്റ് മേരീസ് ഗേൾസ് എച്ച്.എസിൽ വച്ചും നടത്തപ്പെടും. 5 ാം തീയതി സയൻസ് മേള സെൻ്റ് മേരീസ് എച്ച്.എസ്.എസിലും, സോഷ്യൽ സയൻസ് മേള, ഐ.ടി മേള സെൻ്റ് മേരീസ് ഗേൾസ് എച്ച്.എസിലും നടത്തപ്പെടും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us